കെ.പി.കെ ഫാമിലി ട്രസ്റ്റ് കുടുംബസംഗമം
Monday 25 August 2025 1:33 AM IST
എരമല്ലൂർ: എരമല്ലൂർ കെ.പി.കെ ഫാമിലി ട്രസ്റ്റിന്റെ അഞ്ചാമത് വാർഷികവും കുടുംബസംഗമവും വിജയൻ പഴയവീടിന്റെ വസതിയിൽ നടന്നു. രക്ഷാധികാരി അപ്പു വടുതല ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് മണിവടുതല അദ്ധ്യക്ഷത വഹിച്ചു.കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ, കായിക വിനോദപരിപാടികൾ,ക്വിസ് മത്സരം,വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും നടന്നു. അഡ്മിനിസ്ട്രേഷൻ വകുപ്പ് അസിസ്റ്റന്റ് സൂപ്രണ്ട് ടി.പ്രഭൻ ബോധവത്ക്കരണ ക്ലാസ്സ് എടുത്തു. എഴുപുന്ന ഗ്രാമപഞ്ചായത്തംഗം കെ. പി. സ്മിനീഷ് സമ്മാനദാനം നൽകി. തൃപ്പൂണിത്തുറ ആർ.എൽ.വി പ്രിൻസിപ്പൽ തിലകരാജ്,വിശ്വംഭരൻ, തിലകൻ, സെക്രട്ടറി അച്ചുതൻ എന്നിവർ സംസാരിച്ചു.