'തെരുവ് നായ ശല്യം പരിഹരിക്കണം'

Monday 25 August 2025 12:00 AM IST

ചാലക്കുടി: നഗരത്തിലെയും പരിസര പ്രദേശങ്ങളിലേയും തെരുവു നായ പ്രശ്‌നത്തിന് അടിയന്തര നടപടി വേണമെന്ന് ക്രാക്ട് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. നഗരത്തിൽ രൂക്ഷമാകുന്ന ഗതാഗത പ്രശ്‌നത്തിനും പരിഹാരം വേണെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. പ്രസിഡന്റ് പോൾ പാറയിൽ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി പി.ഡി.ദിനേശ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലൂയിസ് മേലേപ്പുറം, വി.ജെ.ജോജി, ഹേമലത ചന്ദ്രബാബു, യു.കെ. വാസു, സിമി അനൂപ്, അമ്പാടി ഉണ്ണിക്കൃഷ്ണൻ, പി.വി.കബീർ, ഡോ.കെ.സോമൻ, ബീന ഡേവിസ്, സുന്ദർദാസ്, പോൾസൺ മേലേപ്പുറം എന്നിവർ സംസാരിച്ചു.