യൂറോപ്പ് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ ആൾ അറസ്റ്റിൽ

Monday 25 August 2025 12:45 AM IST

കാ​ളി​കാ​വ്:​ ​യൂ​റോ​പ്യ​ൻ​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ​വി​സ​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത് ​ല​ക്ഷ​ങ്ങ​ൾ​ ​ത​ട്ടി​യ​ ​ആ​ളെ​ ​കാ​ളി​കാ​വ് ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്തു.​ ​തൃ​ശൂ​ർ​ ​കാ​റ​ളം​ ​നാ​ലു​ക​ണ്ട​ൻ​ ​പൗ​ലോ​സി​ന്റെ​ ​മ​ക​ൻ​ ​ജി​ന്റോ​ ​പൗ​ലോ​സി​നെ​യാ​ണ് ​(36​)​ ​ ​തി​രു​വ​ന​ന്ത​പു​രം​ ​കി​ളി​മാ​നൂ​രി​ൽ​ ​വ​ച്ച് ​പി​ടി​കൂടിയത്. കാ​ളി​കാ​വ് ​അ​ട​ക്കാ​ക്കു​ണ്ട് ​സ്വ​ദേ​ശി​ ​കാ​ര​ടി​ ​മു​ഹ​മ്മ​ദ് ​അ​ൻ​ശി​ഫ്,​ ​ക​രു​വാ​ര​ക്കു​ണ്ട് ​കേ​ര​ള​ ​സ്വ​ദേ​ശി​ ​ആ​ല​ക്ക​ൽ​ ​മു​ഹ​മ്മ​ദ് ​ജാ​ബി​ർ​ ​എ​ന്നി​വ​രു​ടെ​ ​പ​രാ​തി​യി​ലാ​ണ് ​കേ​സെ​ടു​ത്ത​ത്.സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്ന് ​പ​ല​രി​ൽ​ ​നി​ന്നാ​യി​ 80​ ​ല​ക്ഷ​ത്തോ​ളം​ ​രൂ​പ​ ​ത​ട്ടി​യ​താ​യാ​ണ് ​വി​വ​രം.കോ​ത​മം​ഗ​ലം,​ ​വാ​രാ​പ്പു​ഴ,​ ​ബി​നാ​മി​പു​രം​ ​എ​ന്നീ​ ​പോ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ളി​ലും​ ​ഇ​യാ​ൾ​ക്കെ​തി​രെ​ ​വി​സ​ ​ത​ട്ടി​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കേ​സു​ണ്ട്.​ ശ​നി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് ​കി​ളി​മാ​നൂ​രി​ൽ​ ​വേ​ഷം​ ​മാ​റി​ ​മീ​ൻ​ ​ക​ച്ച​വ​ടം​ ​ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ​കാ​ളി​കാ​വ് ​പൊ​ലീ​സ് ​സം​ഘ​ത്തി​ന്റെ​ ​പി​ടി​യി​ലാ​യ​ത്.ആ​റു​മാ​സ​ത്തോ​ള​മാ​യിനി​ല​മ്പൂ​രി​ൽ​ ​താ​മ​സി​ക്കു​ന്ന​തി​നി​ടെ​ ​സ്വീ​ഡ​നി​ലേ​ക്കു​ള്ള​ ​വി​സ​യെ​ന്ന​ ​പേ​രി​ൽ​ ​പ​ത്തോ​ളം​ ​പേ​രി​ൽ​ ​നി​ന്ന് ​പ​ണം​ ​ത​ട്ടി​യ​താ​യി​ ​ക​ണ്ടെ​ത്തി.​ഇ​പ്പോ​ൾ​ ​പ​രാ​തി​ ​ന​ൽ​കി​യ​ ​ര​ണ്ടു​ ​പേ​രി​ൽ​ ​നി​ന്നാ​യി​ ​മൂ​ന്ന​ര​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​ത​ട്ടി​യ​ത്.​ഇ​നി​യും​ ​പ​രാ​തി​ക​ൾ​ ​വ​രാ​നു​ണ്ടെ​ന്നും​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.

തട്ടിപ്പിന്റെ വഴി

  • പ​ല​ ​സ്ഥ​ല​ങ്ങ​ളി​ലാ​യി​ ​അ​പ്പാ​ർ​ട്ടു​മെ​ൻ​റ്റു​ക​ൾ​ ​വാ​ട​ക​ക്കെ​ടു​ത്ത് ​മാ​സ​ങ്ങ​ൾ​ ​താ​മ​സി​ച്ച് ​പ്ര​ദേ​ശ​ത്തെ​ ​പ്ര​ധാ​നി​ക​ളാ​യ​ ​ആ​ളു​ക​ളു​മാ​യി​ ​ച​ങ്ങാ​ത്തം​ ​സ്ഥാ​പി​ക്കും.
  • ​സ്ഫു​ട​വും​ ​മാ​ന്യ​വു​മാ​യ​ ​സം​സാ​ര​ങ്ങ​ളി​ലൂ​ടെ​ ​അ​വ​രെ​ ​വ​ശീ​ക​രി​ക്കും.​ ​പി​ന്നീ​ട് ​ഇ​വ​രി​ലൂ​ടെ​യാ​ണ് ​ഇ​ര​ക​ളെ​ ​ക​ണ്ടെ​ത്തു​ന്ന​ത്.​ ​
  • യു.​കെ,​ ​സ്വീ​ഡ​ൻ,​ ​കാ​ന​ഡ​ ​തു​ട​ങ്ങി​യു​ള്ള​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള​ ​വി​സ​ക​ളു​ണ്ടെ​ന്നാ​ണ് ​ഇ​യാ​ൾ​ ​വി​ശ്വ​സി​പ്പി​ക്കു​ന്ന​ത്.​
  • സ​ർ​വ്വീ​സ് ​ചാ​ർ​ജി​നും​ ​ടി​ക്ക​റ്റി​നു​മു​ള്ള​ ​പ​ണം​ ​മ​തി​യെ​ന്നും​ ​വി​സ​യു​ടെ​ ​ജോ​ലി​ ​ചെ​യ്ത് ​കൊ​ടു​ത്താ​ൽ​ ​മ​തി​ ​എ​ന്നു​മാ​ണ് ​പ​റ​യു​ക.