ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ കേസെടുത്തു

Monday 25 August 2025 1:30 AM IST

വർക്കല: ഹൃ​ദ്റോ​ഗി​യാ​യ​ ​ഓ​ട്ടോ​ ​ഡ്രൈ​വ​റെ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. സ്കൈലോഞ്ച് റിസോർട്ട് ഉടമ നിയാസ് ഷുക്കൂറിനെതിരെയാണ് പൊലീസ് കേസെടുത്തത്. മർദ്ദനമേറ്റ കുരയ്‌ക്കണ്ണി സ്വദേശി സുനിൽകുമാർ ഇന്നലെ വർക്കല സ്റ്റേഷനിലെത്തി മൊഴി നൽകിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ റിസോർട്ട് ഉടമയ്ക്കെതിരെ കേസെടുത്തതായി വർക്കല എസ്.ഐ വ്യക്തമാക്കി.

ഇക്കഴിഞ്ഞ 19ന് കൊച്ചുവിളമുക്ക് ഓട്ടോ സ്റ്റാൻഡിൽ വച്ചാണ് സംഭവം. കാറിലെത്തിയ നിയാസ് ഓട്ടോക്കൂലി തർക്കവുമായി ബന്ധപ്പെട്ടാണ് സുനിൽകുമാറിനെ മർദ്ദിച്ചത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് സുനിൽകുമാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ശ്രീചിത്രയിലും ചികിത്സ തേടിയിരുന്നു. സംഭവിച്ച കാര്യങ്ങൾ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സുനിൽകുമാർ പറഞ്ഞു.