കഞ്ചാവുമായി മൊത്തക്കച്ചവടക്കാരൻ പിടിയിൽ
Monday 25 August 2025 1:34 AM IST
കൊടുങ്ങല്ലൂർ: ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചുള്ള വ്യാപക പരിശോധനയിൽ 1.100 കിലോ ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി കൊടുങ്ങല്ലൂർ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ. വെസ്റ്റ് ബംഗാൾ നാദിയ ജില്ലയിൽ ബില്ലുഗ്രാം ഗ്രാമത്തിലുള്ള ഗൗതം സർക്കാർ (29) നെയാണ് കൊടുങ്ങല്ലൂർ എക്‌സൈസ് ഇൻസ്‌പെക്ടർ പ്രദീപും പാർട്ടിയും പിടികൂടിയത്. അഴീക്കോട് മേഖയിലെ കഞ്ചാവിന്റ മൊത്ത വില്പന കച്ചവടക്കാരനാണ് ഇയാൾ. തീരദേശ മേഖലയിൽ ഇനിയും നിരന്തര നിരീക്ഷണവും പരിശോധനയും നടത്തുമെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ പ്രദീപ് വി.എസ്. അറിയിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മോയിഷ്, സുനിൽകുമാർ പി.ആർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അനീഷ് ഇ. പോൾ, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജേഷ് ടി, സിജാദ് കെ.എം., സനത് സേവിയർ , എക്‌സൈസ് ഡ്രൈവർ സഞ്ജയ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.