റെനിലിന്റെ അറസ്‌റ്റ്: പ്രതിപക്ഷ പാർട്ടികൾ രംഗത്ത്

Monday 25 August 2025 7:08 AM IST

കൊളംബോ: മുൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയുടെ അറസ്റ്റിനെതിരെ ശ്രീലങ്കയിലെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നേതൃത്വത്തിൽ ഇന്നലെ കൊളംബോയിൽ ഒത്തുചേർന്ന പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ റെനിലിന്റെ അറസ്റ്റിനെ അപലപിച്ചു. സർക്കാർ നടപടി ജനാധിപത്യ വിരുദ്ധവും രാഷ്ട്രീയ പ്രതികാരവുമാണെന്ന് പറഞ്ഞു.

2023ൽ ലണ്ടനിലെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ സർക്കാർ ഖജനാവിലെ 1.6 കോടി ശ്രീലങ്കൻ രൂപ ഉപയോഗിച്ചെന്ന കുറ്റത്തിന് വെള്ളിയാഴ്ചയാണ് റെനിൽ അറസ്റ്റിലായത്. ആരോപണം റെനിൽ നിഷേധിച്ചെങ്കിലും കൊളംബോ കോടതി അദ്ദേഹത്തെ ചൊവ്വാഴ്ച വരെ റിമാൻഡ് ചെയ്തു. അദ്ദേഹത്തെ വേലിക്കാട ജയിലിലേക്ക് മാറ്റിയെങ്കിലും രക്തസമ്മർദ്ദം ഉയർന്നതോടെ കൊളംബോയിലെ നാഷണൽ ഹോസ്പിറ്റലിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ് അദ്ദേഹം.