ഓടുന്ന ബൈക്കിൽ പരസ്പരം വാരിപ്പുണര്‍ന്ന് കമിതാക്കൾ, കനത്ത പിഴ ചുമത്തി പൊലീസ്

Monday 25 August 2025 11:52 AM IST

ഗൊരഖ്പുർ: അപകടകരമായ അഭ്യാസങ്ങൾ കാണിച്ച് വാഹനവുമായി നിരത്തിലിറങ്ങുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. ഇത് സ്വന്തം ജീവൻ മാത്രമല്ല, റോഡിലൂടെ പോകുന്ന മറ്റുള്ളവരുടെ ജീവൻ പോലും അപകടത്തിലാക്കും.അടുത്തകാലത്തായി തിരക്കേറിയ റോഡിൽ കൂടി ബൈക്കിന്റെ ഇന്ധന ടാങ്കിൽ ഇരുത്തി കാമുകിയെ കെട്ടിപ്പുണർന്ന് യാത്ര ചെയ്യുന്ന ഒട്ടേറെ സംഭവങ്ങളാണ് പുറത്ത് വരുന്നത്. ഇത്തരക്കാർ‌ക്കെതിരെ പൊലീസും മോട്ടോർ വാഹന വകുപ്പും പിഴ ചുമത്തിയിട്ടും സംഭവങ്ങൾ കൂടിക്കൊണ്ടിരിക്കുന്നു.

ഇപ്പോഴിതാ സമാമനമായ മറ്റൊരു സംഭവം പുറത്തു വന്നിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾക്ക് പുല്ല്‌വില നൽകി കാമുകിയെ ഫ്യുവൽ ടാങ്കിൽ ഇരുത്തി അപകടകരമായി ബൈക്ക് ഓടിച്ചു പോകുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലാണ് പുതിയ സംഭവം. ബൈക്ക് ഓടിച്ച യുവാവ് ഹെൽമെറ്റ് ധരിച്ചിരുന്നു, അതേസമയം യുവതിയെ സിനിമാ സ്റ്റൈലിൽ ഫ്യുവൽ ടാങ്കിൽ അപകടകരമായ രീതിയിൽ ഇരുത്തിയിരിക്കുകയായിരുന്നു. കമിതാക്കളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, എന്നാൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 2,500 രൂപ പിഴ ചുമത്തിയതായി പൊലീസ് അറിയിച്ചു.