നക്ഷത്രം ഇതാണോ? നിങ്ങളുടെ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്, ആഗ്രഹിക്കുന്നതെല്ലാം നടക്കാനും യോഗം
Monday 25 August 2025 2:37 PM IST
വ്യത്യസ്‌ത സാഹചര്യങ്ങളിൽ ജീവിച്ചുവരുന്ന രണ്ടുപേരുടെ ഒത്തുചേരലാണ് വിവാഹം. പ്രണയിച്ച് വിവാഹം കഴിക്കാൻ സാദ്ധ്യതയുള്ള ചില നക്ഷത്രക്കാരുണ്ട്. ഇവരുടെ വിവാഹം പ്രണയിച്ച് തന്നെയാകുമെന്നാണ് വിശ്വാസം. ഏതെല്ലാം നക്ഷത്രക്കാരാണ് ഇവരെന്ന് നോക്കാം.
- ഭരണി - ആദ്യത്തെ നക്ഷത്രം ഭരണിയാണ്. മുൻകോപികളായ ഇവർ എല്ലാ കാര്യങ്ങളും വെട്ടിത്തുറന്ന് പറയാൻ മടിയില്ലാത്തവരാണ്. നല്ല മനസുള്ള ഇവർ കഠിനാദ്ധ്വാനികളാണ്. ഇവരുടേത് പ്രണയ വിവാഹം ആകാനുള്ള സാദ്ധ്യത ഏറെയാണ്.
- കാർത്തിക - സ്വയം തീരുമാനമെടുക്കാൻ കഴിവുള്ളവരാണ്. ഇവർക്ക് പ്രണയസാഫല്യത്തിനുള്ള സാദ്ധ്യത കൂടുതലാണ്. എന്നാൽ, ചിലർക്ക് വിവാഹശേഷം പല കഷ്‌ടതകളും അനുഭവിക്കേണ്ടി വരും.
- പുണർതം - പ്രണയമുണ്ടാകാൻ കൂടുതൽ സാദ്ധ്യതയുള്ള നക്ഷത്രമാണിത്. എന്ത് എതിർപ്പുകളെയും മറികടന്ന് ഇവർ വിവാഹത്തിലെത്തും. സ്വയം ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രം ചെയ്യുന്ന നക്ഷത്രക്കാരാണിവർ.
- മകയിരം - ഈ നക്ഷത്രക്കാരുടെ പ്രണയം വിജയിക്കാനുള്ള സാദ്ധ്യത ഏറെയാണ്. ഇവരുടെ പ്രണയത്തെ ബന്ധുക്കൾ അനുകൂലിക്കും. എന്നാൽ, ജനിക്കുന്ന സമയം കൂടി അനുസരിച്ച് ഇതിൽ മാറ്റം വരാൻ സാദ്ധ്യതയുണ്ട്.
- തിരുവാതിര - സാമ്പത്തികമായി ഉന്നതങ്ങളിലെത്താൻ സാദ്ധ്യതയുള്ളവരാണ് ഈ നക്ഷത്രക്കാർ. ഇവരുടെ ആഗ്രഹങ്ങളിൽ ഭൂരിഭാഗവും സാധിക്കും. എന്ത് കാര്യത്തിലും ഉറച്ച അഭിപ്രായം ഇവർക്കുണ്ടാകും. ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നാലും തങ്ങളുടെ പ്രണയത്തിൽ ഉറച്ച് നിൽക്കാൻ ഇവർക്ക് സാധിക്കും.