രവി മോഹനും കെനിഷയും തിരുപ്പതിയിൽ
Tuesday 26 August 2025 6:00 AM IST
നിർമ്മാണ കമ്പനിയുടെ ലോഞ്ച് ഇന്ന്
തമിഴ് നടൻ രവി മോഹനും ഗായിക കെനിഷ ഫ്രാൻസിസും തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി. രവിമോഹന്റെ ഉടമസ്ഥതയിലെ ചലച്ചിത്ര നിർമ്മാണ കമ്പനിയുടെ ടൈറ്റിൽ ലോഞ്ച് ഇന്ന് ചെന്നൈയിൽ നടക്കും. ഇതിനു മുന്നോടിയായി അനുഗ്രഹം തേടിയാണ് ഇരുവരും തിരുപ്പതിയിൽ എത്തിയത്.
രവിമോഹനും കെനിഷയും ഒരുമിച്ച് പൊതു ഇടത്തിൽ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമല്ല. രവിമോഹനുമായി വിവാഹമോചിതയാകാൻ കാരണം കെനിഷയാണെന്ന് മുൻ ഭാര്യ ആർതി വെളിപ്പെടുത്തിയിരുന്നു. തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രം ആണെന്നായിരുന്നു രവിമോഹന്റെ നിലപാട്. സ്വന്തം വീട് ഉപേക്ഷിച്ച രവിമോഹൻ കെനിഷയോടൊപ്പം ആണ് താമസം എന്നും ഗോസിപ്പുകളുണ്ട്.