സെലൻസ്‌കിയുമായി ചർച്ചയ്ക്കില്ല, നിലപാട് മാറ്റി പുടിൻ
Tuesday 26 August 2025 1:40 AM IST
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ നടന്ന അലാസ്‌ക ഉച്ചകോടിയുടെ തുടർച്ചയായുള്ള ചർച്ച പ്രതിസന്ധിയിൽ. പുടിനും യുക്രെയിൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്‌കിയും തമ്മിൽ നടത്താനിരുന്ന ചർച്ച ഇപ്പോൾ നടക്കില്ലെന്നാണ് റഷ്യ വ്യക്തമാക്കിയിരിക്കുന്നത്. അങ്ങനെ ഒരു ചർച്ച തീരുമാനിച്ചിട്ടില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവാണ് വ്യക്തമാക്കിയത്.