തൃശൂരിൽ ലുലു മാൾ വരാത്തതിന് പിന്നിൽ, ഒരു രാഷ്ട്രീയ പാർട്ടിയും നേതാവും
Tuesday 26 August 2025 1:42 AM IST
കേരളത്തിൽ വ്യവസായം ആരംഭിക്കാൻ ഇപ്പോൾ പഴയത് പോലെ ബുദ്ധിമുട്ടില്ലെന്ന് സംസ്ഥാന സർക്കാർ പറയുമ്പോഴും വ്യവസായി എം.എ. യൂസഫലിയുടെ വാക്കുകൾ ചർച്ചയാകുന്നു. കേരളത്തിൽ കൊച്ചിക്കും തിരുവനന്തപുരത്തിനും പിന്നാലെ പൂർണ വലുപ്പത്തിലുള്ള മൂന്നാമത്തെ മാൾ ഉയരാത്തതിന് പിന്നിലെ കാരണമാണ് യൂസഫലി വ്യക്തമാക്കിയത്. തൃശൂർ നഗരത്തിൽ ലുലു മാൾ ആരംഭിക്കാൻ ഉദ്ദേശിച്ചിരുന്നു. എന്നാൽ ചിലരുടെ അനാവശ്യ ഇടപെടൽ കാരണം ഇത് വൈകുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.