മിഷൻ പി.ആർ.ടി ദ്വിദിന പരിശീലനം
ഇരിട്ടി : മനുഷ്യ വന്യജീവി സംഘർഷ ലഘുകരണ കർമ്മപദ്ധതിയായ മിഷൻ പി.ആർ.ടിയുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ ആറളം, അയ്യങ്കുന്ന്, കൊട്ടിയൂർ, കേളകം, പയ്യാവൂർ എന്നീ പഞ്ചായത്തുകളിലെ സന്നദ്ധ പ്രാഥമിക പ്രതികരണ സേനാംഗങ്ങൾക്കുള്ള രണ്ടുദിവസത്തെ പരിശീലന പരിപാടി ആറളം റേഞ്ചിലെ വളയഞ്ചാലിൽ ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് ഉദ്ഘാടനം ചെയ്മി തുനി ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. ആറളം വൈൽഡ് ലൈഫ് വാർഡനും മിഷൻ പി.ആർ.ടി നോർത്ത് റീജണൽ നോഡൽ ഓഫീസറുമായ വി.രതീശൻ ക്ലാസ് എടുത്തു. റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി.ആനന്ദൻ,വയനാട് കൺസർവേഷൻ ബയോളജിസ്റ്റ് വൈൽഡ് ലൈഫ് ഡിവിഷൻ ഡോ.ഒ.വിഷ്ണു ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, തുടങ്ങിയവർ ക്ലാസ് എടുത്തു. അഞ്ചു പഞ്ചായത്തുകളിൽ നിന്നായി നാല്പതോളം പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. സമാപന ചടങ്ങ് ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ നിർവഹിക്കും.