സാരഥി - കൃഷ്ണഗാഥ പ്രതിഭാ പുരസ്കാര വിതരണം

Monday 25 August 2025 9:06 PM IST

കാഞ്ഞങ്ങാട്: അഖില കേരള യാദവ സഭയും സാരഥി യു.എ.ഇയുടെയും സംയുക്താമുഖ്യത്തിൽ യാദവ സമുദായത്തിലെ എസ്.എസ്.എൽ.സി.സി.ബി. എസ്.ഇ (പത്താം തരം) പരീക്ഷകളിൽ ഉന്നത വിജയം നേടിയ 150 ഓളം വിദ്യാർത്ഥികൾക്കുള്ള സാരഥി കൃഷ്ണഗാഥ പ്രതിഭാ പുരസ്‌കാരങ്ങൾ മുളവനൂർ ശ്രീ ഭഗവതി ക്ഷേത്ര കഴകത്തിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. ഉത്തംദാസ് സമ്മാനിച്ചു. യാദവസഭ സംസ്ഥാന പ്രസിഡന്റ് കെ.ശിവരാമൻ മേസ്ത്രി അദ്ധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി.മുരളി മുഖ്യതാത്ഥിയായി. ഉമാവരൻ മടിക്കൈ സാരഥിയെ പരിചയപ്പെടുത്തി. യാദവ മഹാസഭ ദേശീയ സിക്രട്ടറി അഡ്വ.എം.രമേഷ് യാദവ് അനുഗ്രഹ പ്രഭാഷണം നടത്തി.ഇ.കെ.രവീന്ദ്രൻ യാദവസഭ സ്ഥാപക നേതാവ് എ.വി നാരായണൻ കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി കെ.എം.ദാമോദരൻ സ്വാഗതവും ബാബു കുന്നത്ത് നന്ദിയും പറഞ്ഞു.