മസാലകൂട്ടുകളും പൊടികളും പിടിച്ചെടുത്തു

Monday 25 August 2025 9:10 PM IST

ധർമ്മശാല : ആന്തൂർ നഗരസഭ ആരോഗ്യ വിഭാഗം നഗരസഭയിലെ പതിനൊന്ന് ഹോട്ടലുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി. സ്നേക്ക് പാർക്കിനടുത്തുള്ള ഇല റസ്റ്റോറന്റ് ,പറശ്ശിനിക്കടവിലെ ഡബിൽ ടു ഡബിൾ ഫൈവ് എന്നീ ഹോട്ടലുകളിൽ നിന്നും അനാരോഗ്യകരമായ സ്ഥലത്ത് സൂക്ഷിച്ച ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ചിക്കൻ,മസാലകൂട്ടുകൾ, ക്വാളി ഫ്ലവർ, മസാലപ്പൊടികൾ, ചമ്മന്തി എന്നിവ പിടിച്ചെടുത്തു. ബക്കളത്ത് കെ ഫോർ കട്ടൻ, സൗപർണ്ണിക ബേക്കറി എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണങ്ങൾ നിരോധിത പ്ലാസ്റ്റിക്കുകൾ എന്നിവ പിടിച്ചെടുത്ത സ്ഥാപനങ്ങൾക്കെതിരെ കർശ്ശനമായ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പരിശോധനസംഘത്തിൽ ക്ലീൻ സിറ്റി മാനേജർ ടി.അജിത് , സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോഷ്വാ ജോസഫ്, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ പി.പി.അജീർ എന്നിവരുണ്ടായിരുന്നു.