എൻഡോവ്‌മെന്റ് വിതരണവും അനുമോദനവും

Monday 25 August 2025 9:14 PM IST

പെരിയ: പുല്ലൂർ എ.കെ.ജി സ്മാരക ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ടി.കൃഷ്ണൻ മാസ്റ്റർ,കെ.രാമചന്ദ്രൻ മാസ്റ്റർ എന്നിവരുടെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ എൻഡോമെന്റ് വിതരണവും അനുമോദനവും കേരള ഫോക്ലോർ അക്കാഡമിയുടെ പൂരക്കളി ആചാര്യ പുരസ്‌കാര ജേതാവ് തട്ടുമ്മലിലെ കയ്യിൽ മുത്തു പണിക്കരെ ആദരിക്കുന്ന ചടങ്ങും നടന്നു.

പുല്ലൂർ എ.കെ.ജി സ്മാരക ഗ്രന്ഥാലയം ഹാളിൽ ഡി.വൈ.എഫ്.ഐ കാസർകോട് ജില്ല ട്രഷറർ കെ.സബീഷ് ഉദ്ഘാടനം ചെയ്തു. എന്റോവ്മെന്റ് വിതരണവും അനുമോദനവും ആദരവും നൽകി. എ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം പുല്ലൂർ ലോക്കൽ സെക്രട്ടറി ടി.ബിന്ദു, എം.വി.നാരായണൻ, കെ.രോഹിണി, പി.ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. ടി.കൃഷ്ണൻ, പി.വി.കോരൻ മാസ്റ്റർ എന്നിവരുടെ സ്മരണയ്ക്ക് ക്ലബ്ബ് ബഹ്‌റൈൻ കമ്മിറ്റിയും കെ.രാമചന്ദ്രൻ മാസ്റ്ററുടെ സ്മരണയ്ക്ക് ബി.വി.വേലായുധനുമാണ് എൻഡോവ്‌മെന്റ് ഏർപ്പെടുത്തിയത്. സെക്രട്ടറി രാജൻ ബേങ്കാട്ട് സ്വാഗതവും ഇ.വി.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു