ദേശീയ മാനസിക ആരോഗ്യ സർവേ രണ്ടാംഘട്ടം

Tuesday 26 August 2025 1:37 AM IST

ആലപ്പുഴ: ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് വേണ്ടി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് (നിംഹാൻസ്) നടത്തുന്ന ദേശീയ മാനസിക ആരോഗ്യ സർവേയുടെ രണ്ടാംഘട്ടം ആരംഭിക്കും. സർക്കാർ മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗവും, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗവുമാണ് സർവേയ്ക്ക് നേതൃത്വം നൽകുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം മേധാവി ഡോ.വിധു കുമാർ.കെ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസി.പ്രൊഫസർ ഡോ.വിശ്വകല വി.എസ് എന്നിവരാണ് പ്രധാന ഗവേഷകർ. ഡോ.സുമേഷ് ടി.പി, ഡോ.ഗംഗ ജി. കൈമൾ, ഡോ. ഷാലിമ കൈരളി, ഡോ. മറിയം രാജി അലക്‌സ്,​ ഡോ.രമ്യ .ജി എന്നിവരാണ് സഹഗവേഷകർ.