ശാന്തി ഭവനിൽ പുതിയ അന്തേവാസിയെത്തി

Tuesday 26 August 2025 1:37 AM IST

അമ്പലപ്പുഴ: ശാന്തി ഭവനിൽ പുതിയ ഒരു അന്തേവാസികൂടി എത്തി. തകഴി കുന്നുമ്മ ഭാഗത്ത് മനോനില തെറ്റി അലഞ്ഞു തിരിഞ്ഞ് നടന്ന ശശികുമാർ എന്ന് പേര് പറയുന്ന 80 വയസ് പ്രായം തോന്നിക്കുന്ന അവശനിലയിൽ കാണപ്പെട്ട വയോധികനാണ് പുതിയ അന്തേവാസി. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് ബ്രദർ മാത്യു ആൽബിനും, ജീവനക്കാരും ചേർന്ന് ഇദ്ദേഹത്തെ ശാന്തി ഭവനിൽ എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ശാന്തി ഭവനുമായി ബന്ധപ്പെടണമെന്ന് മാത്യു ആൽബിൻ അറിയിച്ചു. ഫോൺ:0477 2287322,+ 94474 03035.