ചെമ്പുപാളികൾ പകുന്നതിന്റെ ഉദ്ഘാടനം

Tuesday 26 August 2025 1:41 AM IST

അമ്പലപ്പുഴ: തകഴി ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ പഴയ ചെമ്പുപാളികൾ മാറ്റി പുതിയവ പാകുന്നതിന്റെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി മനയത്താറ്റ് മനയ്ക്കൽ പ്രകാശൻ തന്ത്രിയുടെ കാർമികത്വത്തിൽ നടന്നു. നിർമ്മാണ വേളയിൽ ഭക്തജനങ്ങളുടെ ക്ഷേത്രദർശനത്തിനുള്ള സമയം രാവിലെ 9.30 വരെ ആയി നിജപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി .പി. പ്രസന്നൻ നാറാണം,സെക്രട്ടറി അജയകുമാർ വെള്ളൂർ, ഉപദേശക സമിതി അംഗങ്ങൾ, ക്ഷേത്രം മേൽശാന്തി ഗോപാലൻ തിരുമേനി തുടങ്ങിയവർ പങ്കെടുത്തു.