ക്ഷീരോത്പന്ന നിർമ്മാണ പരിശീലനം

Tuesday 26 August 2025 3:42 AM IST

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിർമ്മാണ പരിശീലന വികസനകേന്ദ്രത്തിൽ സെപ്തംബർ ഒമ്പത് മുതൽ 20 വരെ ക്ഷീരോൽപന്ന നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കും. താൽപ്പര്യമുള്ള ക്ഷീരകർഷകർക്കും സംരംഭകർക്കും ഓച്ചിറ ക്ഷീരപരിശീലനകേന്ദ്രം വഴി നേരിട്ടോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടർമാർ, അതത് ബ്ലോക്ക് ക്ഷീരവികസന ഓഫീസർമാർ മുഖാന്തിരമോ രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് അവസരം. പരിശീലനാർത്ഥികൾ സെപ്റ്റംബർ 8ന് വൈകിട്ട് 5ന് മുമ്പ് 8089391209, 0476 -2698550 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ഫീസ് 135 രൂപ.