ആര്യക്കര സ്കൂളിൽ നടീൽ ഉത്സവം
Tuesday 26 August 2025 12:47 AM IST
മുഹമ്മ: മുഹമ്മ എ ബി വിലാസം സ്കൂൾ വളപ്പിൽ നെല്ലും മീനും പച്ചക്കറികളും പൂക്കളും വിളയിക്കാൻ വിദ്യാർത്ഥികൾ കുട്ടിത്തോട്ടം ഒരുക്കി. 50 സെന്റിലാണ് കൃഷി .കുട്ടികൾ അവതരിപ്പിച്ച ഞാറ്റുപാട്ടിന്റെയും നാടൻപാട്ടിന്റെയും അകമ്പടിയിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ. സി. ഷൈജയും പഞ്ചായത്തുകളുടെ വിദ്യാർഥി കർഷക അവാർഡ് ലഭിച്ച പ്ലസ് ടു വിദ്യാർഥികളായ ടി. ബി. അച്യുതനും ജെ. അർജുനും ചേർന്ന് ഞാറുനട്ട് നടീൽ ഉത്സവം ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ടി. റെജി, കർഷകൻ കെ. പി. ശുഭകേശൻ, കൃഷി അസിസ്റ്റന്റ് സന്തോഷ്, സെബാസ്റ്റ്യൻ താന്നിക്കൽ, സ്കൂൾ മാനേജർ ജെ. ജയലാൽ, ദേവസ്വം പ്രസിഡന്റ് കെ. കെ. അശോക് കുമാർ, സെക്രട്ടറി സി. എ. കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു.