റിസർവേഷൻ ബുക്കിംഗ് ഓഫീസ് സംയോജിപ്പിച്ചു

Tuesday 26 August 2025 12:05 AM IST

തൃശൂർ: യാത്രക്കാരുടെ സൗകര്യാർത്ഥം ആഗസ്ത് 14 മുതൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ ഓഫീസും ബുക്കിംഗ് ഓഫീസും സംയോജിപ്പിച്ചു. പ്രധാന കവാടത്തോടു ചേർന്ന ബുക്കിംഗ് ഓഫീസിലാണ് ഇരു കൗണ്ടറുകളും പ്രവർത്തിക്കുക. ആദ്യ കൗണ്ടർ റിസർവേഷൻ ടിക്കറ്റുകൾക്ക് മാത്രമായുള്ളതാണ്. രണ്ട്, മൂന്ന്, നാല് കൗണ്ടറുകളിൽ റിസർവേഷൻ ടിക്കറ്റും സാധാരണ ടിക്കറ്റും ലഭിക്കും. എങ്കിലും രണ്ടാമത്തെ കൗണ്ടറിൽ റിസർവേഷൻ ടിക്കറ്റിനും മൂന്നും നാലും കൗണ്ടറുകളിൽ സാധാരണ ടിക്കറ്റിനുമാകും മുൻഗണന. നിലവിലുള്ള സൗകര്യങ്ങളിൽ യാതൊരു കുറവും ഉണ്ടാകുന്നില്ലെന്ന് റെയിൽവേ അറിയിച്ചു. തിരക്കുള്ള അവസരങ്ങളിൽ വേഗത്തിൽ ടിക്കറ്റുകൾ നൽകുന്നതിന് കഴിയും. തത്സമയ റിസർവേഷൻ സൗകര്യം കൂടുതൽ വിപുലമാക്കുന്നതോടെ ലഭ്യതയനുസരിച്ച് ഇഷ്ടപ്പെട്ട ടിക്കറ്റ് എടുക്കുവാൻ ഇരു കൗണ്ടറുകളും ഒരിടത്ത് പ്രവർത്തിക്കുന്നതിലൂടെ സാധിയ്ക്കും.