സ്റ്റാറായി കെ സ്റ്റോറുകൾ

Tuesday 26 August 2025 12:06 AM IST

തൃശൂർ: നിത്യോപയോഗ സാധനങ്ങൾ മുതൽ ബാങ്കിംഗ് സേവനങ്ങൾ വരെ ഒരുക്കിയ ജില്ലയിലെ കെ.സ്റ്റോറുകളിൽ നിന്നും ഇതുവരെ വിറ്റഴിഞ്ഞത് 6,13,66,475 രൂപയ്ക്കുള്ള സാധനങ്ങൾ. ജില്ലയിൽ ഏഴ് താലൂക്കുകളിലായി 1147 റേഷൻകടകളിൽ 516 റേഷൻ കടകളാണ് കെസ്റ്റോറുകളായത്. ചാലക്കുടി 61, ചാവക്കാട് 95, കൊടുങ്ങല്ലൂർ 45, കുന്നംകുളം 42, മുകുന്ദപുരം 67,തലപ്പിള്ളി 56, തൃശൂർ 150 റേഷൻ കടകളും കെ സ്റ്റോറുകളായി. ജില്ലയിൽ 15 ആദിവാസി ഉന്നതികളിലായി 520 കുടുംബങ്ങൾക്ക് സഞ്ചരിക്കുന്ന റേഷൻ കടകളുടെ പ്രയോജനം ലഭിക്കുന്നുണ്ട്. 53,597 അന്ത്യോദയ, അന്നയോജന കാർഡുകളും 3,24,456 മുൻഗണനാ വിഭാഗം കാർഡുകളും 2,42,735 പൊതുവിഭാഗം സബ്‌സിഡി കാർഡുകളും 2,88,576 പൊതുവിഭാഗം കാർഡുകളും 4,798 പൊതുവിഭാഗം സ്ഥാപനങ്ങളുടെ കാർഡുകളുമാണുള്ളത്.