ജോയ് കല്ലിങ്ങലിന് ആദരം
Tuesday 26 August 2025 12:07 AM IST
ചാലക്കുടി: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ചാലക്കുടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോട്ടോഗ്രാഫി രംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയ ജോയ് കല്ലിങ്ങലിനെ ആദരിക്കും. ബുധനാഴ്ച വൈകീട്ട് 6 ന് വ്യാപാരഭവനിൽ നടക്കുന്ന സമ്മേളനം സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചാലക്കുടി മേഖല പ്രസിഡന്റ് ജോസ് ചുള്ളിയാടൻ അദ്ധ്യക്ഷത വഹിക്കും. എ.കെ.പി.എ സംസ്ഥാന പ്രസിഡന്റ് എ.സി ജോൺസൺ, മുനിസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ, ജില്ലാ പ്രസിഡന്റ് അനിൽ തുമ്പയിൽ, ചാലക്കുടി മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ തുടങ്ങിയവർ സംബന്ധിക്കും. സി.ജി. ടൈറ്റസ് , ജില്ലാ സെക്രട്ടറി പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഷാജു ലെൻസ്മാൻ , ജോയ് ഡേവിഡ്, ടോൾജി തോമസ്, കെ.എസ്.അനിൽകുമാർ എന്നിവർ പങ്കെടുത്തു.