ഗണേശമംഗലം ഗണേശോത്സവം
Tuesday 26 August 2025 12:08 AM IST
തൃപ്രയാർ : വാടാനപ്പിള്ളി ഗണേശമംഗലം ഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിനായക ചതുർത്ഥിദിവസമായ ബുധനാഴ്ച രാവിലെ വിശേഷാൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടക്കും. കാരുമാത്ര ഡോ. വിജയൻ തന്ത്രികൾ മുഖ്യകാർമ്മികനാവും. തുടർന്ന് ആറാട്ട് ബലി, പഞ്ചവിംശതി കലശാഭിഷേകം, ശ്രീഭൂതബലി, ഉച്ചയ്ക്ക് പ്രസാദ് ഊട്ട് എന്നിവ നടക്കും. വൈകീട്ട് വിവിധ ദേശങ്ങളിൽ നിന്നും നിമജ്ഞന ഘോഷയാത്രകൾ ഗണേശ സന്നിധിയിൽ എത്തിച്ചേരും. തുടർന്ന് വാടാനപ്പിള്ളി ബീച്ച് അമൃതതീരത്തേയ്ക്ക് മഹാനിമജ്ഞനഘോഷയാത്രയായി നീങ്ങും. കേരള ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് പ്രദീപ് പണ്ടാരൻ, മാതൃസമിതി പ്രസിഡന്റ് മാല ജഗദീഷ്, കൺവീനർ സി.പി സതീഷ്, കെ.കെ.ഗിരീഷ്‌കുമാർ, സോമൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.