കടുവാപ്പള്ളിയിൽ നബിദിനാഘോഷ പരിപാടികൾക്ക് കൊടിയേറി

Monday 25 August 2025 11:11 PM IST

കല്ലമ്പലം: കടുവാപ്പള്ളിയിൽ നബിദിനാഘോഷ പരിപാടികൾക്ക് കൊടിയേറി.കെ.ടി.സി.ടി പ്രസിഡന്റ് ഇ.ഫസിലുദ്ദീൻ പതാകയുയർത്തി.ഇന്ന് രാവിലെ 9.30ന് നടക്കുന്ന സെമിനാർ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും.കെ.ടി.സി.ടി സ്കൂൾ ചെയർമാൻ എ.നഹാസ് അദ്ധ്യക്ഷനാകും. രാഹുൽ ഈശ്വർ,കടയ്ക്കൽ ജുനൈദ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ആശുപത്രി ചെയർമാൻ എം.എസ്.ഷെഫീർ സ്വാഗതവും പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എ.എം.ഇർഷാദ് ബാഖവി നന്ദിയും പറയും.

തുടർന്ന് നടക്കുന്ന ക്വിസ് മത്സരം ബി.എഡ് കോളേജ് ചെയർമാൻ എ.അഫ്സൽ ഉദ്ഘാടനം ചെയ്യും. നബിദിനാചരണ കമ്മിറ്റി കൺവീനർ ഐ.മൻസൂറുദ്ദീൻ അദ്ധ്യക്ഷനാകും. നാളെ ഉച്ചയ്ക്ക് 2ന് നടക്കുന്ന നബിദിന സമ്മേളനം മന്ത്രി കെ.ബി.ഗണേശ് കുമാർ ഉദ്ഘാടനം ചെയ്യും. ഇ.ഫസിലുദ്ദീൻ അദ്ധ്യക്ഷനാകും. പത്തനാപുരം ഗാന്ധിഭവൻ ഡയറക്ടർ പുനലൂർ സോമരാജൻ മുഖ്യാതിഥിയാകും. അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തും. അബൂ റബീഅ് സദഖത്തുല്ലാ മൗലവി നബിദിന സന്ദേശം നൽകും. കെ.ടി.സി.ടി ജനറൽ സെക്രട്ടറി എ.എം.എ.റഹീം റിപ്പോർട്ട് അവതരിപ്പിക്കും.

അഡ്വ.വി.ജോയി എം.എൽ.എ അവാർഡ് വിതരണം ചെയ്യും. വൈകിട്ട് 6ന് പുതുതായി നിർമ്മിക്കുന്ന ബ്ലഡ് ബാങ്കിന്റെ ഉദ്ഘാടനം കെ.ടി.സി.ടി ആശുപത്രിയിൽ വച്ച് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും.ആശുപത്രി കൺവീനർ അഡ്വ.ഷാഫി അദ്ധ്യക്ഷനാകും.28ന് രാത്രി 7ന് ചീഫ് ഇമാം അബൂറബീഅ് സ്വദഖത്തുല്ലാ മൗലവി ഉദ്ബോധനവും ദുആയും ചെയ്യും.രക്ഷാധികാരി ഐ.മൻസൂറുദ്ദീൻ റഷാദി അദ്ധ്യക്ഷനാകും.29ന് രാവിലെ 9ന് നടക്കുന്ന തിരുവനന്തപുരം - കൊല്ലം ജില്ലാതല യു.പി സ്കൂൾ ക്വിസ് മത്സരം ഓഡിറ്റോറിയം ചെയർമാൻ എ.അബ്ദുൽ ഫൈസി ഉദ്ഘാടനം ചെയ്യും. ജോയിന്റ് സെക്രട്ടറി എം.കെ.സൈനുൽ ആബ്ദീൻ അദ്ധ്യക്ഷനാകും. രാത്രി 7ന് മത വിജ്ഞാന സദസിന്റെ ഉദ്ഘാടനം മൗലവി അബ്ദുൽ സലീം മന്നാനി നിർവഹിക്കും. കമ്മിറ്റി ചെയർമാൻ എ.താഹ അദ്ധ്യക്ഷനാകും.എറണാകുളം സെൻട്രൽ ജുമുഅ മസ്ജിദ് ചീഫ് ഇമാം മൗലവി അർഷദ് ബദ്രി മന്നാനി മുഖ്യപ്രഭാഷണം നടത്തും. സെപ്തംബർ 5ന് നബിദിനാഘോഷ പരിപാടികളിൽ സമാപിക്കും. മഹാ അന്നദാനത്തോടെ നബിദിനാഘോഷം സമാപിക്കുമെങ്കിലും വജ്രജൂബിലി ആഘോഷം ഒരു വർഷത്തോളം നീണ്ടുനിൽക്കും.

ഫോട്ടോ: കടുവാപ്പള്ളിയിൽ നബിദിനാചരണ പരിപാടികൾക്ക് കെ.ടി.സി.ടി പ്രസിഡന്റ് ഇ.ഫസിലുദ്ദീൻ പതാകയുയർത്തുന്നു