220 ലിറ്റർ കോട നശിപ്പിച്ചു
നെടുങ്കണ്ടം: നെറ്റിത്തൊഴു മണിയൻപെട്ടിയിൽ ഉടുമ്പൻചോല എക്‌സൈസ് റെയിഞ്ച് സംഘവും എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളും ചേർന്ന് നടത്തിയ പരിശോധനയിൽ തമിഴ്നാട് അതിർത്തിയോട് ചേർന്ന സ്ഥലത്തു നിന്നും 220 ലിറ്റർ കോട കണ്ടെത്തി നശിപ്പിച്ചു. ഓണക്കാലത്തോടനുബന്ധിച്ച് പ്രദേശത്ത് ചാരായം വില്പനയ്ക്ക് എത്താൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അതിർത്തി പ്രദേശങ്ങളിൽ പരിശോധന നടത്തിയത്. കേസ് രജിസ്റ്റർ ചെയ്തു പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ പ്രമോദ് എം.പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ബി. രാജ്കുമാർ, പ്രിവന്റീവ് ഓഫീസർ ടി.എ.അനീഷ് ഉടുമ്പൻ്‌ചോല റേഞ്ചിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ പി. ജി.രാധാകൃഷ്ണൻ, കെ.എൻ. രാജൻ, പ്രിവന്റിവ് ഓഫീസർമാരായ വി.ജെ. ജോഷി, കെ.രാധാകൃഷ്ണൻ സിവിൽ എക്‌സൈസ് ഓഫീസർമാരായ ടിൽസ് ജോസഫ്, കെ. പി.അരുൺ എന്നിവർ പങ്കെടുത്തു.