തട്ടുകടയിൽ സംഘർഷം: പ്രതി അറസ്റ്റിൽ
Monday 25 August 2025 11:23 PM IST
കോട്ടയം: തട്ടുകടയിൽ സംഘർഷം നടത്തിയ പ്രതി അറസ്റ്റിൽ. ആനിക്കാട് ചേന്നാട്ടുപറമ്പിൽ അരുണിനെയാണ് (33) പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 23ന് മന്തിരം കവല ഭാഗത്തത്ത് സ്ഥിതി ചെയ്യുന്ന ബാബൂസ് ഹോട്ടൽ ആന്റ് തട്ടുകടയിലാണ് സംഭവം. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചശേഷം ഇതേസ്ഥലത്തിരുന്ന് ഉറങ്ങുകയായിരുന്ന പ്രതിയോട് എഴുന്നേറ്റ് മാറുമോയെന്ന് ചോദിച്ചതിലുളള വിരോധത്തെ തുടർന്ന് കടയുടമയെ കയ്യേറ്റം ചെയ്യുകയും കടയിൽ 10,000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കുകയുമായിരുന്നു. എസ്.ഐ പി.എൻ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.