സർക്കാർ പരാജയം വി.ജെ ലാലി
Monday 25 August 2025 11:37 PM IST
ചങ്ങനാശേരി: സമസ്ത മേഖലകളിലും സർക്കാർ പരാജയമാണെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി പറഞ്ഞു. കേരള കോൺഗ്രസ് മാടപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജനസമ്പർക്ക പരിപാടിയും ഫണ്ട് ശേഖരണവും പെരുമ്പനച്ചിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മണ്ഡലം പ്രസിഡന്റ് കുഞ്ഞു കൈതമറ്റം അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കുര്യൻ തൂമ്പുങ്കൽ, അപ്പച്ചൻകുട്ടി കപ്യാരുപറമ്പിൽ, ബേബിച്ചൻ ഓലിക്കര, ഷിനോ ഓലിക്കര, ജോയിച്ചൻ കാലായിൽ, ജെയിംസ് പഴയചിറ, ആന്റണി ഇലവുംമൂട്ടിൽ, ബേബിച്ചൻ മറ്റത്തിൽ,സൈന തോമസ്, രമ്യ റോയ്, തോമസ് പാണംപറമ്പിൽ എന്നിവർ പങ്കെടുത്തു.