സീനിയർ സിറ്റിസൺ കോൺഗ്രസ്

Monday 25 August 2025 11:46 PM IST

മലയിൻകീഴ് : സീനിയർ സിറ്റിസൺ കോൺഗ്രസ് വിളവൂർക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ സാന്ത്വനം സീനിയർ സിറ്റിസൺ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും മുൻ എം.പി.യുമായ പീതാംമ്പരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.സീനിയർ സിറ്റിസൺ കോൺഗ്രസ് ജില്ലാ സെക്രട്ടറി വിഴവൂർ സജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ പകപ്പാറ അശോകൻ,അഡ്വ. ജഹാംഗീർ,ഡി.സി.സി.ജനറൽ സെക്രട്ടറി ജയചന്ദ്രൻ, കോവളം സുഗേഷ്,വെള്ളനാട് സുകുമാരൻ,അഡ്വ.എം.എച്ച്.ജയരാജൻ,വി.രാമചന്ദ്രൻനായർ, പൊറ്റയിൽ രാധാകൃഷ്ണൻ, മലയിൻകീഴ് രമ, വേങ്കൂർവിജയൻ, തച്ചങ്കോട് പുരുഷോത്തമൻ, മലയിൻകീഴ് വിജയൻ,സന്തോഷ് മേടനട,ഗോപാലകൃഷ്ണൻ, പെരുകാവ് വിജയൻ,പെരുകാവ് ചന്ദ്രൻ. എസ്, എന്നിവർ സംസാരിച്ചു.