എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

Tuesday 26 August 2025 1:52 AM IST

പോത്തൻകോട്: ചന്തവിള ബസ് സ്റ്റാൻഡിന് സമീപം കാട്ടാക്കട സ്വദേശികളായ യുവാക്കളിൽ നിന്ന് എം.ഡി.എം.എ പിടികൂടി.ഇന്നലെ ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമാണ് യുവാക്കളെ പിടികൂടിയത്.കാട്ടാക്കട വാഴിച്ചാൽ കുന്നുംപുറത്ത് വീട്ടിൽ ദീപക് (24), കള്ളിക്കാട് ഊറ്റുകുഴി വീട്ടിൽ അച്ചു (20) എന്നിവരാണ് പിടിയിലായത്.

ബംഗളൂരിൽ നിന്ന് എം.ഡി.എം.എയുമായി കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ യുവാക്കളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിന്തുടർന്നെത്തിയാണ് പിടികൂടിയത്.