ബോധി സോളാർ ഉദ്ഘാടനം
Tuesday 26 August 2025 2:46 AM IST
ബാലരാമപുരം: ബോധി സോളാർ ബാലരാമപുരം ഓഫീസ് ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവ്വഹിച്ചു. കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ചെയർമാൻ പി.കെ.രാജ് മോഹൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ, വാർഡ് കൗൺസിലർ ഷാമില, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർ നൗഷാദ് ഷറഫുദീൻ, കെ.പി.സി.സി മീഡിയ സമിതിയംഗം അഡ്വ. മഞ്ചവിളാകം ജയൻ, ഫ്രാൻ ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാർ, ബോധി സോളാർ മാനേജിംഗ് ഡയറക്ടർ വിജി ശ്രീകുമാർ, ബ്രാഞ്ച് മാനേജർ അരുൺ.സി.എസ്, ദീപു കരകുളം എന്നിവർ സംസാരിച്ചു.