സി.പി .എം നിൽപ്പ് സമരം
Tuesday 26 August 2025 12:06 AM IST
ആമ്പല്ലൂർ: ആമ്പല്ലൂർ സെന്ററിൽ സി.പി.എം കൊടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു.
സർവീസ് റോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ച് ഗതാഗതക്കുരുക്ക് അവസാനിപ്പിക്കുക, മേൽപ്പാലങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുക, സമാന്തര ഗ്രാമീണ റോഡുകളുടെ നിർമ്മാണം പൂർത്തീകരിക്കുക, ഹൈമാസ്റ്റ് ലൈറ്റുകൾ പുന:സ്ഥാപിക്കുക, കേന്ദ്ര സർക്കാരിന്റേയും സഹമന്ത്രി സുരേഷ് ഗോപിയുടേയും നിരുത്തരവാദിത്വ നിലപാട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. പി.കെ ശിവരാമൻ അദ്ധ്യക്ഷനായി. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ .കെ അനൂപ്, കെ .ജെ ഡിക്‌സൻ, പി .ആർ പ്രസാദൻ, സരിത രാജേഷ്, പി .ഡി നെൽസൺ, എ .വി ചന്ദ്രൻ, സി. എം ബബീഷ്, പി. കെ വിനോദ് എന്നിവർ സംസാരിച്ചു.