എക്സൈസ് റെയ്ഡുകൾ ശക്തമാക്കി, ഓണത്തിന് വ്യാജനെ തടയും

Tuesday 26 August 2025 12:08 AM IST

പത്തനംതിട്ട: ഓണഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാജ മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉൽപാദനവും വിതരണവും തടയുന്നതിന് എക്സൈസ് റെയ്ഡുകൾ ശക്തമാക്കി. ഡെപ്യൂട്ടി എക്‌സൈസ് കമ്മി​ഷണർ ഓഫീസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന എക്‌സൈസ് കൺട്രോൾ റൂമും ജില്ലയിലെ രണ്ട് ഓഫീസുകളിലായി സ്‌ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റും രൂപീകരിച്ചു. ജില്ലയിലെ പ്രധാനപാതകളിൽ വാഹനപരിശോധനയ്ക്ക് പ്രത്യേക ടീമിനെ നിയോഗിച്ചു. യോഗത്തിൽ ഡെപ്യൂട്ടി എക്‌സൈസ് കമ്മി​ഷണർ എം.സൂരജ്, നർകോട്ടിക് സെൽ ഡിവൈ.എസ്.പി ബി.അനിൽ, കോന്നി സീനിയർ ഫോറസ്റ്റ് ഓഫീസർ എ.എസ്.മനോജ്, ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസർ പി.ആർ.മല്ലിക, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.മണിയമ്മ, കേരള മദ്യനിരോധന സംഘം പ്രസിഡന്റ് ജയചന്ദ്രൻ ഉണ്ണിത്താൻ, അംഗങ്ങളായ വാളകം ജോൺ, കേരള മദ്യവർജന ബോധവൽകരണ സമിതി പ്രസിഡന്റ് സോമൻ പാമ്പായിക്കോട്, ജില്ലാ രക്ഷാധികാരി പി.വി.എബ്രഹാം, മുഹമ്മദ് സാലി, ബേബി കുട്ടി ഡാനിയേൽ, രാജമ്മ സദാനന്ദൻ, പി.കെ.ഗോപി, പൊലിസ്, ഫോറസ്റ്റ്, വിദ്യാഭ്യാസം, കുടുംബശ്രീ, ബിവറേജസ് കോർപ്പറേഷൻ വകുപ്പുകളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിൽ ഇതുവരെ

റെയിഡുകൾ : 5257

അബ്കാരി കേസുകൾ : 1127

അറസ്റ്റ് : 1049

പിടിച്ചെടുത്ത വാഹനങ്ങൾ : 17

1996 കോട്പാ കേസുകളിൽ 210.430 കിലോഗ്രാം

നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തു.

പിഴ ഈടാക്കിയത് : 3,99,200 രൂപ

വനമേഖലയിൽ

പൊലിസ്, വനം വകുപ്പുകളുമായി ചേർന്ന് വന മേഖലകളിൽ നടത്തിയ പരിശോധനയിൽ 1127 അബ്കാരി കേസുകളിൽ 5711 ലിറ്റർ കോട, 1120.136 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം, 143.550 ലിറ്റർ ചാരായം, 24.750 ലിറ്റർ അരിഷ്ടം എന്നിവ കണ്ടെത്തി. കള്ളുഷാപ്പുകളിൽ 1544 പരിശോധനകൾ നടത്തി 279 സാമ്പിൾ ശേഖരിച്ചു രാസപരിശോധനയ്ക്ക് അയച്ചു.