കോച്ചേരി ആയൂർ ലിങ്ക്‌സ് ഉദ്ഘാടനം

Tuesday 26 August 2025 12:12 AM IST

മാള: മാള പഞ്ചായത്തിലെ ഗുരുതിപ്പാലയിൽ സ്ഥാപിച്ച കോച്ചേരി അയൂർ ലിങ്ക്‌സ് ഉദ്ഘാടനം വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. ഇരിങ്ങാലക്കുട എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എൻ. ശങ്കർ മുഖ്യാതിഥിയായി. മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു, അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്, കർഷക ക്ഷേമനിധി ബോർഡ് അംഗം കെ.വി. വസന്തകുമാർ, റിട്ട. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ശശികുമാർ, പഞ്ചായത്തംഗം ജിജു മാടപ്പിള്ളി, സേവിയർ കാരക്കാട്, അജിത് മേൽവീട്ടിൽ എന്നിവർ സംസാരിച്ചു. ചെയർമാൻ സുരേഷ് കോച്ചേരി അദ്ധ്യക്ഷനായി. മാനേജിംഗ് ഡയറക്ടർ ഷിജിത സുരേഷ് കോച്ചേരി, ശിവാനി കോച്ചേരി, സോണാലി കോച്ചേരി എന്നിവർ പങ്കെടുത്തു.