മിഗ്-21ന് വിട നൽകാ​ൻ വ്യോമസേന വ്യോമസേന

Tuesday 26 August 2025 12:13 AM IST

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ പോർമുഖത്തിന് ആറുപതിറ്റാണ്ടിലധികം കരുത്തുപകർന്ന മിഗ് -21 യുദ്ധവിമാനങ്ങൾ വിട പറയുന്നു. ബിക്കാനീറിലെ നാൽ എയർഫോഴ്സ് സ്റ്റേഷനിൽ സംഘടിപ്പിച്ച പ്രതീകാത്മക വിടവാങ്ങൽ ചടങ്ങിൽ എയർ ചീഫ് മാർഷൽ എ.പി സിംഗ് മിഗ് -21 വിമാനം പറത്തി​. സെപ്തംബർ 26ന് വിമാനങ്ങൾ ഔദ്യോഗികമായി പ്രവർത്തനം അവസാനിപ്പിക്കും.