ഉപന്യാസ രചനാ മത്സരം

Tuesday 26 August 2025 12:20 AM IST

തിരുവനന്തപുരം: ദേശീയ സാമ്പിൾ സർവേയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് തിരുവനന്തപുരം മേഖലാ ഓഫീസും മാർ ഇവാനിയോസ് കോളേജിലെ ഗണിതശാസ്ത്ര വിഭാഗവുമായി ചേർന്ന് നടത്തിയ ഉപന്യാസ രചനാ മത്സരം എൻ.എസ്.ഒ ദക്ഷിണമേഖല ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സജി ജോർജ് ഉദ്ഘാടനം ചെയ്തു.മാർ ഇവാനിയോസ് കോളേജ് പ്രിൻസിപ്പൽ ഡോ.മീരാ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.ഒ കൊല്ലം ഉപകാര്യാലയത്തിലെ അസിസ്റ്റന്റ് ഡയറക്ടർ ജോമോൻ കുഞ്ചരക്കാട്ട്,കൊല്ലം സബ് റീജിയണൽ ഓഫീസിലെ സീനിയർ സ്റ്റാ​റ്റിസ്റ്റിക്കൽ ഓഫീസർ ഡോ.ആർ.സുഭാഷ്,മാർ ഇവാനിയോസ് കോളേജ് മുൻ പ്രിൻസിപ്പൽ ഫാ.ഡോ.ജിജി തോമസ്,എൻ.എസ്.ഒ കൊച്ചി റീജിയണൽ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ പി.സന്തോഷ്,തിരുവനന്തപുരം മേഖലാ അസിസ്റ്റന്റ് ഡയറക്ടർ എം.സി.സജിത് എന്നിവർ പങ്കെടുത്തു.