നാ​വി​ക​സേ​ന​യു​ടെ​ ​ര​ണ്ട് ​ക​പ്പ​ലു​കൾ ഇന്ന് ​ക​മ്മി​ഷ​ൻ​ ​ചെ​യ്യും, ​ഒ​രേ​സ​മ​യം​ ​ക​മ്മി​ഷ​ൻ​ ​ചെ​യ്യു​ന്ന​ത് ​ആ​ദ്യം

Tuesday 26 August 2025 12:28 AM IST

മും​ബ​യ്:​ ​ഇ​ന്ത്യ​ൻ​ ​നാ​വി​ക​സേ​ന​യ്ക്ക് കരുത്തേകാൻ ര​ണ്ട് ​യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ​ ​ഒ​രു​മി​ച്ച് ഇന്ന് ക​മ്മി​ഷ​ൻ ചെയ്യും. രണ്ട് നീലഗിരി ക്ലാസ് ​സ്റ്റെ​ൽ​ത്ത് ഗൈഡഡ്-മിസൈൽ ​ഫ്രി​ഗേ​റ്റു​ക​ളാ​യ​ ​ഐ.​എ​ൻ.​എ​സ് ​ഉ​ദ​യ​ഗി​രി​ ​(​എ​ഫ് 35​),​ ​ഐ.​എ​ൻ.​എ​സ് ​ഹി​മ​ഗി​രി​ ​(​എ​ഫ് 34​)​ ​എ​ന്നി​വയാണ്​വിശാഖപട്ടണത്തെ നേവൽ ബേസിൽ ക​മ്മി​ഷ​ൻ​ ​ചെ​യ്യുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അദ്ധ്യക്ഷത വഹിക്കും. വ്യ​ത്യ​സ്ത​ ​ഇ​ന്ത്യ​ൻ​ ​ക​പ്പ​ൽ​ശാ​ല​ക​ളി​ൽ​ ​നി​ർ​മ്മി​ച്ച​ ​ര​ണ്ട് ​യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ​ ​ഒ​രു​മി​ച്ച് ​ക​മ്മി​ഷ​ൻ​ ​ചെ​യ്യു​ന്ന​ത് ​ഇ​താ​ദ്യ​മാ​ണ്.​ ​പ്രോജക്റ്റ് 17 ആൽഫയുടെ (പി-17എ) ഭാഗമാണ് ഈ രണ്ട് ഇന്ത്യൻ നിർമ്മിത യുദ്ധക്കപ്പലുകളും.

പ്രോ​ജ​ക്ട് 17​ ​എ​ ​ക്ലാ​സി​ലെ​ ​ര​ണ്ടാ​മ​ത്തെ​ ​ക​പ്പ​ലാ​യ​ ​ഉ​ദ​യ​ഗി​രി​ ​മും​ബ​യി​ലെ​ ​മ​സ​ഗോ​ൺ​ ​ഡോ​ക് ​ഷി​പ്പ് ​ബി​ൽ​ഡേ​ഴ്‌​സ് ​ലി​മി​റ്റ​ഡ് ​നി​ർ​മ്മി​ച്ച​താ​ണ്.​ ​കൊ​ൽ​ക്ക​ത്ത​യി​ലെ​ ​ഗാ​ർ​ഡ​ൻ​ ​റീ​ച്ച് ​ഷി​പ്പ് ​ബി​ൽ​ഡേ​ഴ്‌​സ് ​ആ​ൻ​ഡ് ​എ​ൻ​ജി​നി​യേ​ഴ്‌​സ്​ ​നി​ർ​മ്മി​ച്ച​ ​അ​തേ​ ​ക്ലാ​സി​ലെ​ ​ആ​ദ്യ​ ​ക​പ്പ​ലാ​ണ് ​ഹി​മ​ഗി​രി. ഇരും കപ്പലുകഉം​ ​75 ശതമാനം തദ്ദേശീയ ഉള്ളടക്കത്തോടെയാണ് നിർമ്മിച്ചിരിക്കുന്നത്. ശി​വാ​ലി​ക് ​ക്ലാ​സ് ​ഫ്രി​ഗേ​റ്റു​ക​ളു​ടെ​ ​പ​രി​ഷ്ക​രി​ച്ച​ ​പ​തി​പ്പാ​ണ് ​പ്രോ​ജ​ക്റ്റ് 17​എ​ ​ഫ്രി​ഗേ​റ്റു​ക​ൾ.​ ​ഡീ​സ​ൽ​ ​എ​ൻ​ജി​നു​ക​ളും​ ​ഗ്യാ​സ് ​ട​ർ​ബൈ​നു​ക​ളും​ ​ഉ​പ​യോ​ഗി​ച്ച് ​നി​യ​ന്ത്രി​ക്കാ​വു​ന്ന​ ​പി​ച്ച് ​പ്രൊ​പ്പ​ല്ല​റു​ക​ൾ​ ​പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ ​ഒ​രു​ ​ക​മ്പൈ​ൻ​ഡ് ​ഡീ​സ​ൽ,​ ​ഗ്യാ​സ് ​പ്രൊ​പ്പ​ൽ​ഷ​ൻ​ ​സി​സ്റ്റ​മാ​ണ് ​ഇ​വ​യ്ക്ക് ​ക​രു​ത്ത് ​പ​ക​രു​ന്ന​ത്.​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​പ്ലാ​റ്റ്‌​ഫോം​ ​മാ​നേ​ജ്‌​മെ​ന്റ് ​സി​സ്റ്റം​ ​(​ഐ.​പി.​എം.​എ​സ്)​ ​വ​ഴി​യാ​ണ് ​ക​പ്പ​ലു​ക​ൾ​ ​പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്.​ ​ ​

ഉ​ദ​യ​ഗി​രി

2007​ ​ആ​ഗ​സ്റ്റ് 24​ന് ​ഡീ​ക​മ്മി​ഷ​ൻ​ ​ചെ​യ്ത​ ​ഐ.​എ​ൻ.​എ​സ് ​ഉ​ദ​യ​ഗി​രി​യു​ടെ​ ​ആ​ധു​നി​ക​ പതിപ്പ്. പി​-17എ​ ​ക​പ്പ​ലു​ക​ളി​ൽ​ ​സ്റ്റെ​ൽ​ത്ത് ​സ​വി​ശേ​ഷ​ത​ക​ളു​ണ്ട്.​ ​കൂ​ടാ​തെ​ ​'​അ​ത്യാ​ധു​നി​ക​'​ ​ആ​യു​ധ​ങ്ങ​ളും​ ​സെ​ൻ​സ​റു​ക​ളും.​ ​ സൂ​പ്പ​ർ​സോ​ണി​ക് ​സ​ർ​ഫേ​സ്-​ടു​-​സ​ർ​ഫേ​സ് ​മി​സൈ​ൽ​ ​സി​സ്റ്റം,​ ​മീ​ഡി​യം​-​റേ​ഞ്ച് ​സ​ർ​ഫേ​സ്-​ടു​-​എ​യ​ർ​ ​മി​സൈ​ൽ​ ​സി​സ്റ്റം,​ 76​ ​എം.​എം​ ​ഗ​ൺ,​ 30​ ​എം.​എം,​ 12.7​ ​എം.​എം​ ​റാ​പ്പി​ഡ്-​ഫ​യ​ർ​ ​ക്ലോ​സ്-​ഇ​ൻ​ ​വെ​പ്പ​ൺ​ ​സി​സ്റ്റ​ങ്ങ​ളു​ടെ​ ​സം​യോ​ജ​നം​ ​എ​ന്നി​വ​ ​ആ​യു​ധ​ ​പുരയിൽ​ ​ഉ​ൾ​പ്പെ​ടു​ന്നു. ഏകദേശം 6,700 ടൺ ഭാരമുള്ള ഫ്രിഗേറ്റ് റഡാർ, ഇൻഫ്രാറെഡ്, അക്കൗസ്റ്റിക് സിഗ്നേച്ചറുകൾ കുറയ്ക്കുന്നതിന് സ്റ്റെൽത്ത് ഡിസൈൻ ഉൾക്കൊള്ളുന്നു.

ഹി​മ​ഗി​രി

2005​ ​മേ​യ് 6​ന് ​ഡീ​ ​ക​മ്മി​ഷ​ൻ​ ​ചെ​യ്ത​ ​പ​ഴ​യ​ ​ലി​യാ​ൻ​ഡ​ർ​ ​ക്ലാ​സ് ​ഫ്രി​ഗേ​റ്റാ​യ​ ​ഐ.​എ​ൻ.​എ​സ് ​ഹി​മ​ഗി​രി​യു​ടെ​ ​പു​തി​യ​ ​പതിപ്പ്.​ ​ഏ​ക​ദേ​ശം 6,670 ടൺ ഭാരവും 149 മീറ്റർ നീളവുമുള്ള ​ ​പി17​എ​ ​ഫ്രി​ഗേ​റ്റു​ക​ൾ​ ശി​വാ​ലി​ക്-​ക്ലാ​സ് ​ഫ്രി​ഗേ​റ്റു​ക​ളേ​ക്കാ​ൾ​ ​അ​ഞ്ച് ​ശ​ത​മാ​നം​ ​വ​ലു​താ​ണെ​ങ്കി​ലും​ ​റ​ഡാ​ർ​ ​ക്രോ​സ് ​സെ​ക്ഷ​ൻ​ ​കു​റ​ഞ്ഞ​ ​സ്ലീ​ക്ക​ർ​ ​ഫോം​ ​ഉ​ൾ​ക്കൊ​ള്ളു​ന്നു.​ അ​ത്യാ​ധു​നി​ക​ ​ഫ്രി​ഗേ​റ്റ് ​നാ​വി​ക​ ​രൂ​പ​ക​ല്പ​ന,​ ​സ്റ്റെ​ൽ​ത്ത്,​ ​ഫ​യ​ർ​ ​പ​വ​ർ,​ ​ഓ​ട്ടോ​മേ​ഷ​ൻ,​ ​അ​തി​ജീ​വ​നം​ ​എ​ന്നി​വ​യി​ൽ​ ​വ​ലി​യ​ ​കു​തി​ച്ചു​ചാ​ട്ടം. ഉദയഗിരിയുടെ ആയുധ പുരയിലെ അതേ ആയുധങ്ങളിവിടെയും. എം.എച്ച്-60 റോമിയോ, എ.എൽ.എച്ച് ധ്രുവ് എം.കെ-III, സീ കിംഗ് ഹെലികോപ്റ്ററുകൾ പ്രവർത്തിപ്പിക്കാൻ പ്രാപ്തിയുള്ള ഫ്ലൈറ്റ് ഡെക്കും ഹാംഗറും.

നാവികസേനയ്ക്ക്

ഉത്തേജനം

 ഇന്തോ-പസഫിക് മേഖലയിലെ ഇന്ത്യയുടെ നാവിക ശേഷിക്ക് കരുത്ത് പകരും.

 രണ്ട് കപ്പലുകളും വ്യോമവിരുദ്ധ, ഉപരിതല വിരുദ്ധ, അന്തർവാഹിനി വിരുദ്ധ യുദ്ധങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി രൂപകൽപ്പന ചെയ്തതിനാൽ സമുദ്ര ഭീഷണികളെ നേരിടുന്നതിൽ നിർണായക പങ്ക് വഹിക്കും

 മലാക്ക കടലിടുക്ക് മുതൽ ആഫ്രിക്കൻ തീരം വരെ ഇന്ത്യയുടെ നാവിക സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതിലും കടൽ പാതകൾ സംരക്ഷിക്കുന്നതിലും പ്രധാന പങ്ക് വഹിക്കും