ഇസ്രയേൽ ആക്രമണം; യമനിൽ മരണം ആറായി

Tuesday 26 August 2025 12:37 AM IST

സന: യെമൻ തലസ്ഥാനമായ സനായിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മരണം ആറായി. 86 പേർക്ക് പരിക്കേറ്റു. 21 പേരുടെ നില ഗുരുതരമാണെന്ന് ഹൂതികളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ധന,വൈദ്യുതി നിലയങ്ങൾ, പ്രസിഡന്റിന്റെ കൊട്ടാര സമുച്ചയം,മറ്റ് സിവിലിയൻ സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ആക്രമണം നടത്തിയതെന്ന് ഹൂതികൾ പറഞ്ഞു. യെമനിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

ഇ​സ്ര​യേ​ലി​ൽ​ ​പ്ര​ക​ട​നം

ടെ​ൽ​ ​അ​വീ​വ്:​ ​ഇ​സ്ര​യേ​ൽ​ ​ഗാ​സ​യി​ൽ​ ​ന​ട​ത്തു​ന്ന​ ​ആ​ക്ര​മ​ണ​ത്തി​നെ​തി​രെ​ ​ടെ​ൽ​ ​അ​വീ​വി​ൽ​ ​തെ​രു​വി​ലി​റ​ങ്ങി​ ​രാ​ജ്യ​ത്തെ​ ​പൗ​ര​ൻ​മാ​ർ.​ ​ത​ങ്ങ​ളു​ടെ​ ​ആ​ത്മാ​വും​ ​ചോ​ര​യും​ ​കൊ​ണ്ട് ​ഗാ​സ​യെ​ ​ര​ക്ഷി​ക്കും​'​ ​എ​ന്ന് ​മു​ദ്രാ​വാ​ക്യം​ ​വി​ളി​ച്ച് ​ഒ​രു​ ​സം​ഘം​ ​ഹ​ബീ​മ​ ​സ്‌​ക്വ​യ​റി​ൽ​ ​പ്ര​തി​ഷേ​ധി​ച്ചു.​ ​തു​ട​ർ​ന്ന് ​ഇ​വ​രെ​ ​ഇ​സ്ര​യേ​ൽ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത് ​നീ​ക്കി.​ ​അ​തി​നി​ടെ,​ ​ഗാ​സ​യി​ൽ​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ ​ര​ണ്ട് ​കു​ഞ്ഞു​ങ്ങ​ള​ട​ക്കം​ ​എ​ട്ടു​പേ​ർ​ ​കൂ​ടി​ ​പ​ട്ടി​ണി​ ​മൂ​ലം​ ​മ​രി​ച്ചു.​ ​ഇ​തോ​ടെ​ ​ഭ​ക്ഷ​ണം​ ​കി​ട്ടാ​തെ​ ​മ​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 281​ ​ആ​യി.​ ​ഇ​തി​ൽ​ 115​ ​കു​ട്ടി​ക​ളാ​ണ്.