കൺസ്യൂമർ ഫെഡ് ഓണം വിപണി
Tuesday 26 August 2025 1:12 AM IST
എലിക്കുളം: കൺസ്യൂമർ ഫെഡിന്റെ ഓണം വിപണി എലിക്കുളം സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ മടുക്കക്കുന്നിലെ ഹെഡ്ഓഫീസിൽ ഇന്ന് തുടങ്ങും. 12 ഇന നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കും. റേഷൻകാർഡ് കൊണ്ടുവരണം. എല്ലാ കാർഡുടമകൾക്കും ലഭിക്കും.
ചിറക്കടവ്: കൺസ്യൂമർ ഫെഡിന്റെ ഓണം വിപണി ചിറക്കടവ് സർവീസ് സഹകരണബാങ്കിന്റെ മണ്ണംപ്ലാവിലെ ഹെഡ് ഓഫീസിൽ 27ന് തുടങ്ങും. രാവിലെ 10ന് പ്രസിഡന്റ് അഡ്വ.അഭിലാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഉപഭോക്താക്കൾ റേഷൻകാർഡ് കൊണ്ടുവരണം.