കാത്തിരുപ്പ് കേന്ദ്രം ഉദ്ഘാടനം
Tuesday 26 August 2025 1:14 AM IST
പൈക: എലിക്കുളം പഞ്ചായത്തിലെ പൈക ആശുപത്രിപ്പടിയിൽ പൊൻകുന്നം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ ജ്യോതി പബ്ലിക് സ്കൂൾ നിർമ്മിച്ച ബസ് കാത്തിരിപ്പ്കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഇവിടെ പാലാ ഭാഗത്തേക്കുള്ള സ്റ്റോപ്പിൽ മാത്രമാണ് കാത്തിരിപ്പ് കേന്ദ്രമുണ്ടായിരുന്നത്. വാർഡംഗം മാത്യൂസ് പെരുമനങ്ങാട്ടും സ്കൂൾ അധികൃതരും പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന്റെ അനുമതി വാങ്ങി. സ്കൂളാണ് നാലുലക്ഷം രൂപ വിനിയോഗിച്ച് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. എസ്.എ.ബി.എസ് പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ മറീന ഞാറക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.