ഇ.അഹമ്മദ് പുരസ്‌കാരം കെ.സി. വേണുഗോപാലിന്
Tuesday 26 August 2025 2:58 AM IST
ന്യൂഡൽഹി: മുസ്ലിംലീഗ് കണ്ണൂർ ജില്ലാ കമ്മറ്റിക്കു കീഴിലുള്ള ‘ഇ. അഹമ്മദ് ഫൌണ്ടേഷൻ’ ഏർപ്പെടുത്തിയ പ്രഥമ ‘ ഇ.അഹമ്മദ് മെമ്മോറിയൽ രാഷ്ട്രനന്മാ പുരസ്കാരം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് സമ്മാനിച്ചു. ഇന്നലെ ന്യൂഡൽഹിയിലെ മുസ്ളിം ലീഗ് ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെന്ററിൽ നടന്ന ചടങ്ങിൽ ദേശീയ പൊളിറ്റിക്കൽ അഡ്വൈസറി കമ്മറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് അവാർഡ് നൽകിയത്. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ. അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ്, അഡ്വ. ഹാരിസ് ബീരാൻ, നേതാക്കളായ എം.കെ. മുനീർ, കെ.പി.എ മജീദ്, പി.എം.എ സലാം, പി.കെ. ബഷീർ തുടങ്ങിയവർ പങ്കെടുത്തു.