ഒരു തവണ ഉപയോഗിച്ചാൽ മാസങ്ങളോളം മുടി നരയ്‌ക്കില്ല; വീട്ടിൽ ഉരുളക്കിഴങ്ങുണ്ടെങ്കിൽ ഈ വിദ്യ പരീക്ഷിച്ച് നോക്കൂ
സ്ത്രീകളെയും പുരുഷൻമാരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് നര. അകാല നരയാണെങ്കിൽ പ്രത്യേകിച്ചും. നര മാറാൻ പല തരം ഡൈകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ കൃത്രിമ ഡൈ പലപ്പോഴും മുടിയുടെ ആരോഗ്യത്തിനും ശരീരത്തിനും പാർശ്വഫലങ്ങൾ ഉണ്ടാക്കാറുണ്ട്. അതിനാൽ പ്രകൃതി ദത്തമായ രീതിയിൽ മുടി കറുപ്പിക്കാനുള്ള വിദ്യകൾ ചെയ്യുന്നതാണ് നല്ലത്. അത്തരത്തിൽ വീട്ടിൽതന്നെ ലഭിക്കുന്ന ചില വസ്തുക്കൾ കൊണ്ട് എങ്ങനെ ഡൈ തയ്യാറാക്കാൻ കഴിയും എന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
ഉരുളക്കിഴങ്ങ് - ഒരു കഷ്‌ണം
തേയില വെള്ളം - ഒരു ഗ്ലാസ്
നീലയമരിപ്പൊടി - 2 ടേബിൾസ്‌പൂൺ
തയ്യാറാക്കുന്ന വിധം
മുടിയുടെ അളവിനനുസരിച്ച് വേണം ഉരുളക്കിഴങ്ങ് എടുക്കാൻ. ഒരു മുഴുവൻ ഉരുളക്കിഴങ്ങോ പകുതിയോ ഇതിനായി ഉപയോഗിക്കാം. ഉരുളക്കിഴങ്ങ് മിക്സിയിലിട്ട് അല്പം കട്ടൻചായയും ചേർത്ത് നന്നായി അരച്ച് എടുക്കുക. ഇത് ഒരുപാത്രത്തിലേക്ക് അരിച്ച് മാറ്റി വയ്‌ക്കണം. ശേഷം ഒരു ഇരുമ്പ് ചീനച്ചട്ടിയിലേക്ക് നീലയമരിപ്പൊടിയെടുത്ത് അതിലേക്ക് നേരത്തേ തയ്യാറാക്കി വച്ച വെള്ളം കൂടി ചേർത്ത് ഡൈ രൂപത്തിലാക്കി എട്ട് മണിക്കൂർ അടച്ചുവയ്‌ക്കുക.
ഉപയോഗിക്കേണ്ട വിധം
അൽപ്പംപോലും എണ്ണമയമില്ലാത്ത മുടിയിലേക്ക് വേണം ഈ ഡൈ പുരട്ടിക്കൊടുക്കാൻ. ഒന്നോ രണ്ടോ മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. ഒറ്റ ഉപയോഗത്തിൽ തന്നെ ഫലം കാണാവുന്നതാണ്.