കോർപ്പറേറ്റ് ലോകത്തെ കീഴടക്കാൻ യുവമനസുകൾ; 'ലാ തരംഗ് 6.0' ലോയോള കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ
തിരുവനന്തപുരം: ലോയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ്, ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ മാനേജ്മെന്റ്, (LAMPS),ലോയോള അസോസിയേഷൻ ഓഫ് മാനേജ്മെന്റ് പ്രൊഫഷണല്സ് ആൻഡ് സ്റ്റുഡന്റ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ ആൾ ഇന്ത്യാ നാഷണൽ മാനേജ്മെന്റ് ഫെസ്റ്റ് 'ലാ തരംഗ് 6.0' സംഘടിപ്പിക്കുന്നു. സെപ്തംബർ 24-നാണ് ഫെസ്റ്റിൽ അരങ്ങേറുന്നത്
'The Big Heis' എന്ന ആവേശകരമായ വിഷയവുമായി ഒരു ലക്ഷം സമ്മാനത്തുകയോടെ, ലീഡർഷിപ്പ്, സ്ട്രാറ്റജി, ഇന്നോവേഷൻ, ക്രിയേറ്റിവിറ്റി എന്നിവ സംയോജിപ്പിക്കുന്ന എട്ട് മത്സരങ്ങൾ ഫെസ്റ്റിൽ അരങ്ങേറും. ഈ പരിപാടിയിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യു.ജി, പി.ജി. വിദ്യാർത്ഥികൾ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. എയ്ഞ്ജലോ മാത്യു – +91 73569 54327, നോഫ എൻ.എഫ് – +91 89434 41382, അശ്വിൻ എസ് നാഥ് – +91 90746 00699, ജാസ്മി എൻ – +91 62355 02965 എന്നിവരെ ബന്ധപ്പെടാം.