ഒരുവർഷം വരെ ഉണക്കമുളക് പൂപ്പൽ വരാതെ സൂക്ഷിക്കാം, മികച്ച മാർഗങ്ങളിതാണ്

Tuesday 26 August 2025 1:20 PM IST

താളിക്കാനും കറിക്ക് അരയ്ക്കാനും മിക്കവാറും പേരും വീട്ടിൽ ഉണക്കമുളക് സൂക്ഷിക്കാറുണ്ട്. എന്നാൽ മിക്കവരും നേരിടുന്ന പ്രശ്നം ഉണക്കമുളകിൽ പെട്ടെന്ന് പൂപ്പൽ പിടിക്കുന്നു എന്നുള്ളതാണ്. വെയിലത്തിട്ട് ഉണക്കിയെടുത്താലും ഇവയിൽ പെട്ടെന്ന് പൂപ്പൽ പിടിക്കാറുണ്ട്. ഇതിന് മികച്ച പരിഹാരമുണ്ടെന്ന് എത്രപ്പേർക്കറിയാം?

  • ഉണക്കമുളക് വെയിലത്തുവച്ച് ഉണക്കിയതിനുശേഷം വായു കടക്കാത്ത കണ്ടെയ്‌നറുകളിലിട്ട് ഫ്രിഡ്‌ജിൽ സൂക്ഷിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ എത്രനാൾ വേണമെങ്കിലും കേടുകൂടാതെ ഇരിക്കും. ഈർപ്പം ഏൽക്കുമ്പോഴാണ് മുളകിൽ പെട്ടെന്ന് പൂപ്പൽ ഉണ്ടാകുന്നത്. ഫ്രീസറിലും സൂക്ഷിക്കാവുന്നതാണ്.
  • സ്റ്റൗവിനോ അടുപ്പിനോ സമീപവും മുളക് സൂക്ഷിക്കാൻ പാടില്ല.
  • ഉണക്കമുളക് നന്നായി പൊതിഞ്ഞതിനുശേഷം ഗ്ളാസ് കുപ്പിയിലിട്ട് ഫ്രിഡ്‌ജിൽ സൂക്ഷിക്കാം. ഒരുവർഷത്തോളം ഇത് കേടുകൂടാതെ ഇരിക്കും.