ജീവൻ നില നിർത്താൻ തലമാറ്റിവയ്ക്കൽ ശസ്ത്രക്രിയ, മെഡിക്കൽ സയൻസിൽ പുതിയ വിപ്ലവവുമായി ബ്രെയിൻ ബ്രിഡ്ജ്
നിങ്ങളുടെ തല മറ്റൊരാളുടെ ശരീരത്തിലേക്ക് മാറ്റാൻ കഴിയുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. അത്തരത്തിൽ ഒരു കാര്യം സാധ്യമാകുമന്നാണ് ബ്രെയിൻ ബ്രിഡ്ജ് എന്ന സംരഭം പറയുന്നത്. എന്നാൽ ഇത് മനുഷ്യനിൽ എങ്ങനെ സാദ്ധ്യമാകുമെന്നാണ് പലരും ഉന്നയിക്കുന്ന ചോദ്യം.
തലച്ചോറും ഓർമ്മകളും അതേ മനസുമായി പുതിയ ശരീരത്തിലേക്ക് നിങ്ങൾക്ക് ജീവിക്കാൻ കഴിയും. നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള റോബോട്ടിക് ശസ്ത്രക്രിയയിലൂടെയുള്ള സാങ്കേതിക വിദ്യയിലൂടെ ഇത് സാദ്ധ്യമാകുമെന്നാണ് പറയപ്പെടുന്നത്. മില്ലി സെക്കന്റ് കൃത്യതയോടെ തല മാറ്റാനാകുന്ന റോബോട്ടുകൾ ഇവർ ഇതിനോടകം വികസിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.
ഒരു മനുഷ്യന്റെ തല ആരോഗ്യകരമായ മറ്റൊരു ശരീരത്തിലേക്ക് മാറ്റാൻ തയ്യാറാക്കുന്ന എഐ ടൂൾസ് , പേശികൾ , നട്ടെല്ല് രക്തക്കുഴലുകൾ എല്ലാം ലൈവായിട്ടായിരിക്കും ബന്ധിപ്പിക്കുക. അങ്ങനെ തലച്ചോറിന്റെ പ്രവർത്തനം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഎൽഎസ് ക്യാൻസർ, ശരീരം മൊത്തത്തിൽ തകരാറിലായവർ എന്നിങ്ങനെയുള്ളവർക്ക് തലച്ചോറിന് കുഴപ്പമൊന്നുമില്ലെങ്കിൽ ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഒരു കാര്യമാണ് ഈ ശസ്ത്രക്രിയയെന്നാണ് ബ്രെയിൻ ബ്രിഡ്ജിന്റെ വാദം.
എന്നാൽ ഇത്തരമൊരു പരീക്ഷണം ഇതുവരെ മനുഷ്യരിൽ നടത്തിയിട്ടില്ല. പക്ഷെ ഇങ്ങനെയൊരു ശസ്ത്രക്രിയയ്ക്കുള്ള പരീക്ഷണത്തിനായി ഇതുവരെ ആരും മുന്നോട്ടു വന്നിട്ടില്ല. ഇത്തരത്തിൽ ജീവൻ നില നിർത്താൻ ഈ ശസ്ത്രക്രിയയിലൂടെ സാധിച്ചാൽ മെഡിക്കൽ സയൻസിൽ വലിയൊരു വിപ്ലവം സൃഷ്ടിക്കാൻ കഴിയുമെന്നാണ് ബ്രെയിൻ ബ്രിഡ്ജ് പറയുന്നത്.