മൂന്ന് മാസം മതം പഠിച്ചു, മുസ്ലീമായത് ഭർത്താവ് പറഞ്ഞിട്ടല്ല; മതം മാറ്റത്തിന് മറ്റൊരു കാരണമുണ്ടെന്ന് നടി സ്മിത
തന്റേത് ഇന്റർകാസ്റ്റ് മാര്യേജ് ആണെന്ന് സീരിയൽ നടി സ്മിത. തന്റെ ഭർത്താവ് സ്ട്രിക്ട് അല്ലെന്നും തന്നെ താനായി ജീവിക്കാൻ സമ്മതിക്കുന്നയാളാണെന്നും നടി വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. 'സ്മിതാ നീ തലയിൽ തുണിയിട്ട് നടക്കണമെന്നൊന്നും ഭർത്താവ് പറയാറില്ല. എന്റെ ഇഷ്ടത്തിനാണ് മതം മാറിയത്. ഞാൻ ബി എസ് സി നഴ്സാണ്. അഞ്ച് വർഷം ദുബായിൽ ജോലി ചെയ്തു. മുസ്ലീം രാജ്യത്ത് നിന്നപ്പോൾ എനിക്ക് ഇസ്ലാമിനോട് ഒരിഷ്ടം തോന്നി. ഞാനത് പോയി പഠിച്ചു. മൂന്ന് മാസം മതം പഠിച്ചു, ഖുർ ആൻ ഓതാൻ അറിയില്ല. പക്ഷേ നിസ്‌കരിക്കാനും കാര്യങ്ങളുമൊക്കെ അറിയാം. എന്നിട്ടാണ് വിവാഹം കഴിച്ചത്. എന്റെ ഷക്കീലിനെ കിട്ടാൻ വേണ്ടിയല്ല മതം മാറിയത്. അവരുടെ കൂടെ നിൽക്കുമ്പോൾ അവരുടെ രീതിയിൽ പോകാനാണ് ആഗ്രഹം. അവർ എന്റെയടുത്ത് തലയിൽ തുണിയിടാൻ പറയാറില്ല. സ്ളീവ്‌ലെസ് ഇടുന്നു, എന്നിട്ടാണോ നീ മുസ്ലീമെന്ന് ഇത് കേൾക്കുന്നവർ ചോദിക്കും. പക്ഷേ ഇതെന്റെ ഇഷ്ടമാണ്. എന്റെ പേഴ്സണൽ ചോയ്സാണ്.
ഇപ്പോഴാണോ കല്യാണം കഴിഞ്ഞതെന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. അല്ല, പത്ത് വർഷമായി വിവാഹം കഴിഞ്ഞിട്ട്. ഒൻപത് വയസുള്ള മോനുണ്ട്. ഞങ്ങൾ വളരെ സന്തോഷത്തോടെ ജീവിക്കുന്നു. മതം മാറിയെന്നേയുള്ളൂ. എന്റെ പേര് ഇപ്പോഴും സ്മിത സാമുവൽ എന്നുതന്നെയാണ്. പള്ളിയിൽ ജന്നത്ത് എന്നിട്ടിട്ടുണ്ട്. ഞാൻ പള്ളിയിൽ പോകാറുണ്ട്. അമ്പലത്തിൽ പോയാൽ എനിക്ക് സമാധാനം കിട്ടിയാൽ പോകും. എല്ലാ മതത്തോടും എനിക്ക് ബഹുമാനമാണ്. ശക്തമായ മതവിശ്വാസിയല്ല ഞാൻ.'- നടി വ്യക്തമാക്കി.