കുടുംബശ്രീ തൊഴിൽമേള
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി.എസിന്റെ നേതൃത്വത്തിൽ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽ മേള സംഘടിപ്പിച്ചു. പഞ്ചായത്തിലെ തൊഴിലില്ലാത്ത യുവതി ,യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ തൊഴിലുടമകളെയും തൊഴിൽ ദാതാക്കളെയും പങ്കെടുപ്പിച്ച് അവർക്ക് തൊഴിൽ നൽകുക എന്ന ഉദ്ദേശത്തോടു കൂടിയാണ് തൊഴിൽമേള സംഘടിപ്പിച്ചത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ ഉദ്ഘാടനം ചെയ്തും അസിസ്റ്റന്റ് സെക്രട്ടറി സി ഡി.എസ് ചെയർപേഴ്സൺ എം.മാലതിയുടെ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സിബി ജോർജ് സ്വാഗതം പറഞ്ഞൂ ചേർന്ന യോഗം ചടങ്ങിൽ പഞ്ചായത്ത് ജനപ്രതിനിധികളായ എം.രജീഷ് ബാബു, കെ.എം.ഫരീദ, സജിദ സഫറുള്ള എന്നിവർ ആശംസയർപ്പിച്ചു.ചടങ്ങിൽ സി ഡി.എസ് വൈസ് ചെയർപേഴ്സൺ എം.ഖൈറുന്നീസ നന്ദി പറഞ്ഞു.എച്ച് ഡി എഫ് സി,ടാറ്റാ എ ഐ എ റിലയൻസ്, ചെമ്മണ്ണൂർ തുടങ്ങിയ കമ്പനികളും പ്രാദേശിക തൊഴിൽ ദാതാക്കളും 150ഓളം തൊഴിലന്വേഷകരും പരിപാടിയിൽ പങ്കെടുത്തു.