ദുരന്ത നിവാരണ പരിശീലനം

Tuesday 26 August 2025 8:52 PM IST

കാഞ്ഞങ്ങാട്: ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് എൻ.എസ്.എസ് യൂണിറ്റിന്റെയും കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെല്ലിന്റേയും ആഭിമുഖ്യത്തിൽ ആർക്കോണം എൻ.ഡി.ആർ.എഫ് നാലാം ബെറ്റാലിയനുമായി സഹകരിച്ച് ദുരന്തനിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു.പി.ടി.എ പ്രസിഡന്റ് എൻ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പ്രഭാവതി ഉദ്ഘാടനം ചെയ്തു. അഹമ്മദ് ഷഫീഖ്, ശിൽപ, സൈമ , ജിഷ മാത്യു തുടങ്ങിയവർ പങ്കെടുത്തു.

എൻ.ഡി.ആർ.എഫ് സബ് ഇൻസ്‌പെക്ടർ പ്രദീപ് ഭട്ട് മുഖ്യാതിഥിയായി. പ്രിൻസിപ്പൽ പി.എസ്.അരുൺ , ഹെഡ് മാസ്റ്റർ എം.എ. അബ്ദുൽ ബഷീർ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ആർ.മഞ്ജു, കരിയർ മാസ്റ്റർ. പി.സമീർ സിദ്ധിഖി,സീനിയർ അസിസ്റ്റന്റ് സി ശാരദ തുടങ്ങിയവർ സംസാരിച്ചു.സ്‌കൂൾ കൗൺസിലർ കെ.പി.ഷിജി, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ എം.ലേഖ, മുസ്തഫ മുഹമ്മദ്, പി.വി.ലസിത, സിംജ മോൾ, സി എം.പ്രജീഷ്, എസ്.എസ്.റോസ്‌മേരി, എസ്.സനിത, ഒന്നാംവർഷ വോളണ്ടിയർമാരായ ആസിയത്ത് സഭ,എസ്.അഭിഷേക്, അക്ഷയ് തുടങ്ങിയവർ നേതൃത്വം നൽകി.