ഗ്രന്ഥശാലവാരാചരണം 8 മുതൽ
Tuesday 26 August 2025 8:56 PM IST
കാഞ്ഞങ്ങാട്: ഗ്രന്ഥശാല വാരാചരണം സെപ്തംബർ 8 മുതൽ 14 വരെ നടത്താൻ ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഗ്രന്ഥശാലകളിൽ ഡിജിറ്റൽ സാക്ഷരത ബോധവത്ക്കരണ ക്ലാസ്, അംഗത്വ ക്യാമ്പയിൻ, പുസ്തക സമാഹരണം ,പുസ്തകചർച്ച, പഴയകാല ഗ്രന്ഥശാല പ്രവർത്തകരെ ആദരിക്കൽ, ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രഭാഷണങ്ങൾ, ഗ്രന്ഥശാല ദിനത്തിൽ പതാക ഉയർത്തൽ, സന്ധ്യയ്ക്ക് അക്ഷരദീപങ്ങൾ തെളിയിക്കൽ തുടങ്ങിയ പരിപാടികൾ നടത്തും.യോഗത്തിൽ താലൂക്ക് പ്രസിഡന്റ് സുനിൽ പട്ടേന അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ പി.വി.കെ പനയാൽ, ജില്ലാ ജോയന്റ് സെക്രട്ടറി ടി.രാജൻ, താലൂക്ക് സെക്രട്ടറി പി.വേണുഗോപാലൻ, സി ശാരദ, സി വി.വിജയരാജൻ, പി.വി.ദിനേശൻ, എ.നിത്യ, ടി.വി.ബാലകൃഷ്ണൻ, ടി.തമ്പാൻ എന്നിവർ സംസാരിച്ചു.