രജനികാന്തിനെ കാണാൻ സിമ്രാൻ
'ചില കൂടിക്കാഴ്ച്ചകൾ കാലാതീതമാണ്' എന്ന അടിക്കുറിപ്പോടെ നടി സിമ്രാൻ സമൂഹമാദ്ധ്യമത്തിൽ പങ്കു വച്ച ചിത്രം തരംഗമാകുന്നു. ചെന്നൈ പോയസ് ഗാർഡനിലെ വസതിയിലെത്തി സ്റ്റൈൽ മന്നൻ രജനികാന്തിനെ സി മര്ാൻ കണ്ടു. കൂലിയുടെയും ടൂറിസ്റ്റ് ഫാമിലിയുടെയും വിജയം ഈ സന്ദർശനത്തിന്റെ സന്തോഷം ഇരട്ടിയാക്കുന്നുവെന്നും സിമ്രാൻ കുറിച്ചു. രജനിയുടെ നായികയായി പേട്ട എന്ന ചിത്രത്തിൽ മാത്രമാണ് സിമ്രാൻ അഭിനയിച്ചിട്ടുള്ളത്.വെള്ളിത്തിരയിലെ രണ്ടാം വരവ് ഗംഭീരമാക്കുകയാണ് സിമ്രാൻ.
നിർമ്മാതാവ് ദീപക് ബാഗയുമായുള്ള വിവാഹ ശേഷമാണ് വെള്ളിത്തിരയിൽ നിന്ന് ചെറിയ ഇടവേള എടുത്തത്. അഭിനയത്തിനു പുറമെ നിർമ്മാതാവായും ഗായികയായും കൊറിയോഗ്രാഫറുമായും സിനിമയിൽ തിളങ്ങുകയാണ് സിമ്രാൻ.
അജിത് നായകനായി എത്തിയ ഗുഡ് ബാഡ് അഗ്ളിയിലെ അതിഥി വേഷവും തിരിച്ചു വരവിൽ ശ്രദ്ധിക്കപ്പെട്ടു. സഹോദരിയും നടിയുമായിരുന്ന മോണലിനെപ്പറ്റി ഓർമ്മ പങ്കുവച്ച് സമൂഹ മാദ്ധ്യമത്തിൽ സിമ്രാൻ അടുത്തിടെ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടി. നിന്നെ ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല. 23 വർഷമായി, ഇപ്പോഴും ഞാൻ നിന്റെ നിശബ്ദ നിമിഷങ്ങൾക്കായി തിരയുന്നു എന്നായിരുന്നു സിമ്രാന്റെ കുറിപ്പ്.